ഒരു ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ലക്കി ഭാസ്കർ. വെങ്കി അല്ലൂരി സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 ആണ് തിയറ്ററുകളിലെത്തിയത്. തുടക്കം മുതലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്.
ചിത്രം ബോക്സോഫീസിൽ മികച്ച വിജയം നേടി മുന്നേറുമ്പോൾ സിനിമയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ലക്കി ഭാസ്ക്കറിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണെന്നും നവംബർ അവസാനത്തോടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ലക്കി ഭാസ്കറിന്റെ തെന്നിന്ത്യൻ പതിപ്പിനും ഹിന്ദിക്കും പ്രത്യേകം ബിസിനസാണെന്നും റിപ്പോർട്ടുകളുണ്ട്.
ലക്കി ഭാസ്കറിന്റെ വിജയത്തോടെ തെലുങ്കിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് ദുൽഖർ. ലക്കി ഭാസ്കറിന് മുമ്പ് പുറത്തിറങ്ങിയ സീതരാമം, മഹാനടി എന്നി ചിത്രങ്ങൾ വൻ വിജയമായിരുന്നു.ലക്കി ഭാസ്കർ കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.
ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യയും ചേർന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം സംവിധായകൻ. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.