കേസ് കൊടുക്കേണ്ടത് തൃഷയാണ്; മൻസൂർ അലി ഖാനെ വിമർശിച്ച് മദ്രാസ് ഹൈകോടതി

ടി തൃഷക്കെതിരെയുളള മാനനഷ്ട കേസിൽ നടൻ മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈകോടതി. തൃഷയാണ് ഈ പരാതി നൽകാനുള്ളതെന്നും പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് നടൻ പഠിക്കണമെന്നും കോടതി പറഞ്ഞു. കൂടാതെ ഈ കേസ് ഡിസംബർ 22 ലേക്ക് മാറ്റുവെച്ചതായും കോടതി അറിയിച്ചു.

എക്സിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് തൃഷക്കും അഭിനേത്രിയും ദേശീയ വനിത കമ്മീഷൻ അംഗവുമായ ഖുശ്ബുവിനും നടൻ ചിരഞ്ജീവിക്കുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്. മൂവരും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നടൻ ആവശ്യപ്പെട്ടിരുന്നു.

ലിയോ സിനിമയുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലായിരുന്നു മൻസൂർ അലി ഖാന്റെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ വിഷയത്തിൽ നടൻ മാപ്പു പറഞ്ഞിരുന്നു. ഇതോടെ വിഷയം അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് തൃഷക്കും താരങ്ങൾക്കുമെതിരെ മൻസൂർ അലി ഖാൻ രംഗത്തെത്തിയത്. നടന്റെ വിവാദ പ്രസ്താവനയിൽസ്വമേധയാ ദേശീയ വനിതാ കമ്മിഷന്റെ നിർദേശപ്രകാരം പൊലീസ് കേസെടുതിരുന്നെങ്കിലും കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് തൃഷ അറിയിച്ചിരുന്നു. മന്‍സൂര്‍ അലി ഖാന്റെ കൂടെ ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Madras High Court slams Mansoor Ali Khan; says, The complaint should be filed by Trisha'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.