പ്രകൃതിയും, മനുഷ്യനും അതിജീവനവും കൂട്ടിയിണക്കി കഥപറയുന്ന ചിത്രമാണ്'ദി ലൈഫ് ഓഫ് മാൻഗ്രോവ്'. എൻഎൻ ബൈജു രചനയും, സംവിധാനവും നിർവഹിക്കുന്ന ദി ലൈഫ് ഓഫ് മാൻഗ്രോവിന്റെ ചിത്രീകരണം തൃശൂർ അമല ഹോസ്‌പിറ്റലിലും പരിസരങ്ങളിലുമായാണ് പൂർത്തിയായത്. നിരവധി മേളകളിൽ മത്സരിക്കുന്ന ചിത്രം ഉടൻ തന്നെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
കാൻസർ എന്ന മാരക രോഗത്താൽ സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടി വരുന്ന സാധാരക്കാരായ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ചിത്രത്തിന്‍റെ സംഗ്രഹം. പരിസ്ഥിതി മലിനീകരണത്തിന് എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിൻ്റെ ചെറുത്തുനിൽപ്പും കഥാവഴിയെ ശക്തമാക്കുന്നു.
തൃശൂരിലെ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടൽകാടിൻ്റെ പശ്ചാത്തലത്തിൽ തികച്ചും പുതുമയോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. മലയാളത്തിൽ ആദ്യമായി കണ്ടൽകാടിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. സുധീർ കരമന, നിയാസ് ബക്കർ, ദിനേശ് പണിക്കർ, കോബ്രാ രാജേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
എസ് ആൻഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭ നായർ, ഹംസ പിവി കൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം - നിധിൻ തളിക്കുളം, എഡിറ്റിങ് - ജി മുരളി, ഗാനങ്ങൾ - ഡിബി അജിത്ത്, സംഗീതം - ജോസി ആലപ്പുഴ, കല - ഹരി തിരുവിഴാംകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ - ശ്യാം പ്രസാദ്, അസോസിയേറ്റ് ഡയറക്‌ടർ - രതീഷ് ഷൊർണൂർ, മേക്കപ്പ് - ബിനോയ് കൊല്ലം, കോസ്‌റ്റ്യൂം - റസാഖ് തിരൂർ, അസിസ്റ്റൻ്റ് ഡയറക്‌ടർ - സോന ജയപ്രകാശ്, സ്റ്റിൽ - മനു ശങ്കർ, പിആർഒ - അയ്‌മനം സാജൻ, ലെനിൻ അയിരൂപ്പാറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.