മഹേഷ് നാരായണന്റെ മൾട്ടിസ്റ്റാർ ചിത്രത്തിനായി സിനിമാ ആസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇനിയും പേര് പുറത്തുവിടാത്ത ചിത്രത്തിൽ മോഹൻലാൽ, മമ്മൂട്ടി ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിങ്ങനെ വൻതാരനിരയാണ് അണിനിരക്കുന്നത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സിനിമ അണിയറയിൽ ഒരുങ്ങുമ്പോൾ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. 16 കോടിയാണ് മെഗാസ്റ്റാറിന്റെ പ്രതിഫലം. 15 കോടി രൂപയാണ് മഹേഷ് നാരായണൻ ചിത്രത്തിനായി മോഹൻലാൽ വാങ്ങുന്നത്. ഫഹദ് , കുഞ്ചാക്കോ ബോബൻ എന്നിവരുടേത് അഞ്ച് കോടി വീതമാണെന്നുമാണ് പ്രതിഫലത്തെക്കുറിച്ച് പുറത്തു വരുന്ന വിവരങ്ങൾ. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മഹേഷ് നാരായണനാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്‍ മെഗാ മീഡിയ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.