കൊച്ചി: വേറിട്ട, ശക്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലും മലയാളിമനസ്സിലും ഇടം നേടിയ മമ്ത മോഹൻദാസ് നിർമാണ രംഗത്തേക്ക് തിരിയുന്നു. മമ്തയും സുഹൃത്തും സംരംഭകനുമായ നോയൽ ബെനും ചേർന്നാണ് മമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന പുതിയ പ്രൊഡക്ഷൻ ഹൗസിനു തുടക്കം കുറിച്ചത്.
മംമ്‌തയുടെ ആദ്യ നിർമാണ സംരംഭത്തിൽ മൂന്ന് ദേശിയ പുരസ്‌കാര ജേതാക്കൾ ഒരുമിക്കും.
സിനിമയിൽ നിന്ന് നേടിയ അംഗീകാരങ്ങൾക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്തിൽ നിന്ന് ഉടലെടുത്തതാണ് പുതിയ സംരംഭമെന്ന് മമ്ത അറിയിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന തങ്ങളുടെ പുതിയ പ്രോജക്ടിൽ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാൻ കഴിയുമെന്നതും ഈ പ്രൊഡക്ഷൻ ഹൗസിന്റെ സവിശേഷതായി മമ്ത മോഹൻദാസ് ചൂണ്ടിക്കാട്ടി.
ഇനിയുമൊരുപാട് കാമ്പുള്ള കഥകൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ തങ്ങൾക്കാകുമെന്ന് പ്രൊഡക്ഷൻ ഹൗസ് ലോഞ്ചിങ്ങിനിടെ ഇരുവരും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.