'പുഷ്പ 2' പ്രദർശനത്തിനിടെ ആന്ധ്രയിൽ വീണ്ടും മരണം; 35 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

അനന്തപൂർ(ആന്ധ്രാപ്രദേശ്): റിലീസ് ദിനത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതിയുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ കേസന്വേഷണം നടക്കുന്നതിനിടെ അല്ലു അർജുൻ ചിത്രം 'പുഷ്പ 2' പ്രദർശനത്തിനിടെ മറ്റൊരു മരണം കൂടി. ആന്ധ്രയിലെ ഒരു തിയേറ്ററിൽ മാറ്റിനി ഷോ കഴിഞ്ഞാണ് 35 കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിജന മദന്നപ്പ എന്നയാളണ് മരിച്ചത്.

അനന്തപൂരിലെ രായദുർഗയിലെ തിയേറ്ററിൽ ഷോക്ക് പിന്നാലെ ശുചീകരിക്കാൻ കയറിയവരാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാൾ തിയേറ്ററിൽ പ്രവേശിച്ചതെന്നും അമിതമായ രീതിയിൽ മദ്യം കഴിച്ചതാകാം മരണ കാരണമെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ഡിസംബർ നാലിന് പ്രീമിയർ പ്രദർശനത്തിനിടെയാണ് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്. 13 വയുള്ള മകന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. തിയേറ്ററിൽ അപ്രതീക്ഷിതമായി കടന്നുവന്ന അല്ലുഅർജുനെ കാണാൻ ജനം ഒഴുകിയതോടെയാണ് അപകടം.

സംഭവത്തിൽ അല്ലു അർജുനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുമെന്ന് അല്ലു അർജുൻ വാഗ്ദാനവും നൽകിയിരുന്നു. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ 2: ദി റൂൾ' റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 875 കോടി രൂപ നേടിയത്.

Tags:    
News Summary - Man Found Dead During 'Pushpa 2' Screening In Andhra Pradesh Theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.