മലയാളികളുടെ ടീച്ചറമ്മയും വേഷമിടുന്നു; റിലീസിനൊരുങ്ങി മനീഷ് കുറുപ്പിന്റെ 'വെള്ളരിക്കാപ്പട്ടണം'

കൊച്ചി: സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കെ. കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ 'വെള്ളിക്കാപ്പട്ടണം' ഉടന്‍ പ്രേക്ഷകരിലേക്കെത്തും. മുന്‍മന്ത്രിമാരായ കെ.കെ. ശൈലജയും വി.എസ്. സുനിൽകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചുരുക്കം അണിയറ പ്രവര്‍ത്തകരെ മാത്രം ഏകോപിപ്പിച്ചായിരുന്നു സിനിമയുടെ ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ആവിഷ്ക്കരിച്ചത്. രസകരമായ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ 'വെള്ളരിക്കാപ്പട്ടണം' ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്. മനോഹരങ്ങളായ പാട്ടുകളും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ചിത്രത്തിലെ അഞ്ച് പാട്ടുകളില്‍ രണ്ടെണ്ണം പ്രശസ്ത ഗാനരചയിതാവ് കെ. ജയകുമാറും മൂന്നെണ്ണം സംവിധായകന്‍ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്.

പരാജയങ്ങളെ ജീവിത വിജയങ്ങളാക്കി മാറ്റുന്ന അതിജീവനത്തിന്‍റെ കഥയാണ് 'വെള്ളരിക്കാപ്പട്ടണ'ത്തിന്‍റെ കേന്ദ്രപ്രമേയമെന്ന് മനീഷ് കുറുപ്പ് പറയുന്നു. കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. പക്ഷേ, കൃഷി മാത്രമല്ല സിനിമ പറയുന്നത്. ചെറുപ്പക്കാരുടെ സ്വതന്ത്ര ചിന്താഗതിയും സ്വയം കണ്ടെത്തുന്ന പുതുവഴിയിലൂടെ ജീവിത വിജയം നേടിയെടുക്കുന്ന അനുഭവങ്ങളും ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്. വെള്ളായണി, ആലപ്പുഴ, പത്തനാപുരം, പുനലൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

അഭിനേതാക്കള്‍-ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം.ആര്‍. ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ് . ക്യാമറ-ധനപാല്‍, സംഗീതം-ശ്രീജിത്ത് ഇടവന, സംവിധാന സഹായികള്‍-വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ.പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്-ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ് - മഹാദേവന്‍, സി. ജി-വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍-സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്-ബാലു പരമേശ്വര്‍, പി.ആര്‍.ഒ - പി.ആര്‍ സുമേരന്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ.വി, സെക്കന്‍റ് യൂണിറ്റ് ക്യാമറ- വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍-ഷൈന്‍ പി. ജോണ്‍, ശബ്ദമിശ്രണം-ശങ്കര്‍ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍

Tags:    
News Summary - Maneesh Kurup's Vellarikkapattanam movie will release soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.