മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തി സൈജു ശ്രീധരൻ സംവിധാനം ചെയ്ത 'ഫൂട്ടേജ്' ഹിന്ദിയിലേക്ക്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവർ അഭിനയിച്ച ചിത്രം 2024 ആഗസ്റ്റിലായിരുന്നു റിലീസ് ചെയ്തത്. ഒരൊറ്റ ഡയലോഗു പോലുമില്ലാതെ കൈക്കരുത്തും അസാമാന്യമായ മെയ്‌വഴക്കവുമുള്ള നിഗൂഢയായ സ്ത്രീയായി മഞ്ജു വാര്യരുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്ക് ശേഷം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 7 നാണ് റിലീസ്. അതിന് മുന്നോടിയായി ഹിന്ദി ട്രെയ്‍ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഫൂട്ടേജിന്റെ ഹിന്ദി പതിപ്പ് അനുരാഗ് കശ്യപാണ് അവതരിപ്പിക്കുന്നത്. ഫൗണ്ട് ഫൂട്ടേജ് എന്ന ഫിലിം ഴോണറിൽ ഒരുക്കിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റായിരുന്നു ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.