ചിരിക്കാനും ചിന്തിക്കാനും ധാരാളം ചേരുവകൾ ഒരുക്കി മരണമാസിന്‍റെ ട്രെയിലർ ഇറങ്ങി. റിപ്പർ ചന്ദ്രൻ എന്ന സീരിയൽ കൊലപാതകിക്ക് ശേഷം കേരളത്തെ നടുക്കുന്ന സീരിയൽ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലൂടെ അരങ്ങേറുന്ന ഈ ചിത്രം പൂർണ്ണമായും ഡാർക്ക് ഹ്യൂമറിലൂടെയാണ് അവതരിപ്പിക്കുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം വിഷു- ഈസ്റ്റർ ആഘോഷങ്ങൾക്ക് അകമ്പടിയോടെ ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നത്.
കഥയുടെ പുതുമയും, കഥാപാത്രങ്ങളുടെ രൂപങ്ങളിലെ കൗതുകങ്ങളും കൊണ്ട് ചിത്രം ക്ളീൻ എന്‍റർടൈനറാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫ് മരണമാസിലൂടെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കും എന്നതു തീർച്ച. അത്തരം ചില കൗതുകങ്ങൾ ധാരാളമുള്ള ഒരു കഥാപാത്രം തന്നെയാണ് ബേസിലിന്‍റേത്.
ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് കൃഷ്ണ ബാബു ആന്‍റണി, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അനിഷ്മ അനിൽകുമാറാണ് നായിക.
സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജയ് ഉണ്ണിത്താൻ, ഛായാഗ്രഹണം നീരജ് രവി, എഡിറ്റിങ് ചമനം ചാക്കോ. കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായാണ് ചിത്രീകരണം പൂർത്തികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.