ജയസൂര്യയും മഞ്ജുവാര്യറും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയായ 'മേരി ആവാസ് സുനോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമിക്കുന്ന സിനിമയുടെ രചനയും സംവിധാനവും ജി. പ്രജേഷ് സെൻ ആണ്. 'ക്യാപ്റ്റൻ', 'വെള്ളം' എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന സിനിമയാണിത്.
ശിവദ, ജോണി ആന്‍റണി, സുധീർ കരമന, സോഹൻ സീനുലാൽ, ഗൗതമി, ദേവി അജിത്, മിഥുൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ അവസാനവട്ട മിനുക്കുപണികളിലാണെന്നും ഗുരുതുല്യരായ സംവിധായകർ ഷാജി കൈലാസ്, ശ്യാമപ്രസാദ് എന്നിവർക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നെന്നും പ്രജേഷ് സെൻ പറഞ്ഞു.
കോ-പ്രൊഡ്യൂസർമാർ: വിജയകുമാർ പാലക്കുന്ന്, ആൻ സരിഗ, ഛായാഗ്രഹണം: വിനോദ് ഇല്ലമ്പള്ളി, നൗഷാദ് ഷെരീഫ്, എഡിറ്റർ: ബിജിത് ബാല, സംഗീതം: എം. ജയചന്ദ്രൻ, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ഗാനരചന-ബി.കെ. ഹരിനാരായണൻ, ആർട്ട്: ത്യാഗു തവനൂർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂം: അക്ഷയ േപ്രംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ, സൗണ്ട് ഡിസൈൻ: അരുൺ വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബിൻ ജോൺ, അസോസിയേറ്റ് ഡയറക്ടർമാർ: വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്‍റ്: എം. കുഞ്ഞാപ്പ, സ്റ്റിൽസ്: ലെബിസൺ ഗോപി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.