ലാലും മമ്മൂട്ടിയും കളം തൂത്തുവാരിയപ്പോൾ വാഷ്​ഔട്ട്​ ആയ നടന്മാരിൽ ഇയാളും- കാണാം മോഹൻകുമാറിന്‍റെ ജീവിതം

'മോഹൻലാലും മമ്മൂട്ടിയുമൊക്കെ വന്ന്​ കളം തൂത്തുവാരിയപ്പോൾ വാഷ്​ഔട്ട്​ ആയ നടന്മാരിൽ ഇയാളും പെടും'-ഇത്​ കേൾക്കു​​േമ്പാൾ തന്നെ അറിയാം പുതിയ നടന്മാരുടെ കുത്തൊഴുക്കിൽ കാലം മറന്നു​പോയൊരു നടന്‍റെ കഥയാണിതെന്ന്​.

മലയാളത്തിൽ വീണ്ടും സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറയുന്ന സിനിമയായ 'മോഹൻ കുമാര്‍ ഫാൻസി'ന്‍റെ ട്രെയിലർ​ പുറത്തിറങ്ങി. 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ.

സിദ്ധിഖ്, ശ്രീനിവാസൻ, മുകേഷ്​, ആസിഫ് അലി, കെ.പി.എ.സി ലളിത, സൈജു കുറുപ്പ്​, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കര്‍, അലൻസിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിൽ അണിനിരക്കുന്നുണ്ട്. സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥകളൊരുക്കി ശ്രദ്ധേയരായ ബോബി- സഞ്ജയ് ആണ് കഥ ഒരുക്കുന്നത്.

പുതുമുഖമായ അനാർക്കലിയാണ് നായിക. 'കെട്ട്യോളാണ് എന്‍റെ മാലാഖ'യ്ക്ക് ശേഷം മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. 

Full View

Tags:    
News Summary - Mohan kumar fans trailer released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.