അല്ലു അർജുൻ ചിത്രം പുഷ്പ 2 നെ പ്രശംസിച്ച് നടൻ മോഹൻലാൽ. പുഷ്പ മാത്രമല്ല നിരവധി വമ്പൻ ചിത്രങ്ങൾ വരുന്നുണ്ടെന്നും അവയെല്ലാം വിജയിക്കണമെന്നും മേഹൻലാൽ പറഞ്ഞു. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബാറോസിന്റെ ഹിന്ദി ട്രെയിലർ ലോഞ്ചിലാണ് പുഷ്പ 2നെ പ്രശംസിച്ചത്.
'പുഷ്പ മാത്രല്ല എല്ലാ ചിത്രങ്ങളും വിജയിക്കണമെന്നാണ് ഞാൻ സർവശക്തനോട് പ്രാർഥിക്കുന്നത്. റിലീസുകൾകൊണ്ടും വിജയങ്ങൾകൊണ്ടും സിനിമാ വ്യവസായത്തിന്റെ ചക്രം തിരിയണം. എല്ലാ സിനിമകളും ഓടണം. അതുപോലെ പ്രേക്ഷകർ ബഹുമാനിക്കുകയും വേണം. പുഷ്പ 2 മാത്രമല്ല ഒരുപാട് ബിഗ് ബജറ്റ് ചിത്രങ്ങൾ വരുന്നുണ്ട്. എന്റെ സിനിമയും ഓടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഇതൊരു ഗ്രേറ്റ് ക്രാഷ് പോലെയാണ്. വർഷങ്ങൾക്ക് മുമ്പ് ഞാൻ കാലാപാനി എന്നൊരു ചിത്രം ചെയ്തിരുന്നു. അതൊരു പാൻ ഇന്ത്യൻ ചിത്രമായിരുന്നു. കാമറ ചെയ്തിരുന്നത് സന്തോഷ് ശിവനായിരുന്നു. അദ്ദേഹത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. നമുക്ക് നല്ല ടെക്നീഷ്യന്മാരുണ്ട് മികച്ച കലാകാരന്മാരുണ്ട്. ലോകത്ത് എവിടെയും പ്രദർശിപ്പിക്കാൻ കഴിയുന്ന തരത്തിൽ വ്യത്യസ്ത സിനിമകൾ ചെയ്യണം. അതിനായി ഞങ്ങൾ ശ്രമിക്കുകയാണ്. അതു സംഭവിക്കട്ടെ'- മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ബാറോസ്. മോഹൻലാൽ ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൈഡിയർ കുട്ടിച്ചാത്തന് ശേഷം പൂർണ്ണമായി ത്രീ.ഡിയൽ ചിത്രീകരിച്ച മലയാള സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.