nani

'ഹിറ്റ് 3'യെ അനിമൽ, കിൽ, മാർക്കോ തുടങ്ങിയ സിനിമകളുമായി താരതമ്യം ചെയ്യാനാകില്ല; ഈ സിനിമക്ക് വ്യത്യസ്തമായ ടോൺ ഉണ്ട് -നാനി

നാനി നായകനാകുന്ന പുതിയ ചിത്രമാണ് ഹിറ്റ് 3. വയലന്റ് ആക്ഷൻ ചിത്രമായ ഹിറ്റ് 3ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഇരുണ്ടതും, രക്തരൂക്ഷിതവും, തീവ്രവുമായ ദൃശ്യങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ, ആരാധകർ രൺബീർ കപൂറിന്റെ 'അനിമൽ', ഉണ്ണി മുകുന്ദന്റെ 'മാർക്കോ', ഹിന്ദി ആക്ഷൻ ത്രില്ലർ 'കിൽ' എന്നിവയുമായി താരതമ്യം ചെയ്യാൻ തുടങ്ങി. സിനിമയുടെ ട്രെയിലർ ഇറങ്ങിയതോടെ ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോയുമായി ഹിറ്റ് 3 താരതമ്യം ചെയ്യുകയാണ് ആരാധകർ.

ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നാനി. ഹിറ്റ് 3’യെ ‘അനിമൽ,’ ‘കിൽ,’ അല്ലെങ്കിൽ ‘മാർക്കോ' തുടങ്ങിയ സിനിമകളുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഈ സിനിമക്ക് വ്യത്യസ്തമായ ടോൺ ഉണ്ടെന്നും നാനി പറഞ്ഞു. നാനിയുടെ 32മത്തെ ചിത്രമാണിത്. ഈ സിനിമ പൂർണമായി കണ്ടുകഴിഞ്ഞാൽ എല്ലാം വളരെ സ്വാഭാവികമായി തോന്നും. അക്രമം വേറിട്ടുനിൽക്കില്ല. നാനി പറഞ്ഞു.

സൈലേഷ് കൊളാനു സംവിധാനം ചെയ്ത ഹിറ്റ് 3 യിൽ നാനിയും ശ്രീനിധി ഷെട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതും അർജുൻ സർക്കാരിന് നീതി ലഭിക്കാനുള്ള നിരന്തരമായ ശ്രമങ്ങളും ഉൾപ്പെടുന്നതാണ് ട്രെയിലർ. മിക്കി ജെ മേയർ സംഗീതവും കാർത്തിക ശ്രീനിവാസ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ദൃശ്യങ്ങൾ സാനു ജോൺ വർഗീസ് പകർത്തിയിരിക്കുന്നു.

Tags:    
News Summary - Nani responds on HIT 3 comparisons with Animal, Kill and Marco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.