95-ാമത് ഒസ്കാർ നോമിനേഷനിൽ ഇടംപിടിച്ച് രാജമൗലി ചിത്രം ആർ.ആർ.ആറിലെ 'നാട്ടു നാട്ടു' ഗാനം. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ആർ.ആർ.ആറിന്റെ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'ഞങ്ങൾ ചരിത്രം കുറിച്ചിരിക്കുന്നു' എന്നാണ് ആർ.ആർ.ആർ. ടീം ട്വീറ്റ് ചെയ്തത്.
ഗോൾഡൻ ഗ്ലോബിലും വലിയ നേട്ടമാണ് നാട്ടു നാട്ടു ഗാനം കൈവരിച്ചത്. മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരമാണ് കീരവാണി ഈണം നൽകിയ നാട്ടു നാട്ടു ഗോൾഡൻ ഗ്ലോബിൽ നേടിയത്. രാഹുല്‍ സിപ്ലിഗുഞ്ജ്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പ്രേം രക്ഷിത് ആണ് നൃത്തസംവിധാനം.
അതേ സമയം, മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ ഒാസ്കാർ പട്ടികയിൽ ഇടം നേടാൻ ആർ.ആർ.ആറിനായില്ല. ഇന്ത്യക്ക് ആകെ മൂന്ന് നോമിനേഷനുകളാണുള്ളത്. ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഓൾ ദാറ്റ് ബ്രീത്ത്സ് ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലും ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ദ് എലിഫന്റ് വിൻപെറേഴ്സ് എന്ന ഡോക്യുമെന്ററിയും ഇടംനേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.