മലയാളത്തിൽ മഞ്ജുവാര്യർ അവതരിപ്പിച്ച ലൂസിഫറിലെ കഥാപാത്രത്തെ തെലുങ്കിൽ നയൻ താര അവതരിപ്പിക്കുമെന്ന് റിപോർട്ട്. സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ നായികയായാണ് നയൻതാര എത്തുകയെന്നും റിപോർട്ടുകൾ പുറത്തുവരുന്നു. തെലുങ്കിനായി ചിത്രത്തിന്റെ ഫ്ലാഷ്ബാക്കിലടക്കം മാറ്റങ്ങൾ വരുത്തിയാണ് ചിത്രം ഒരുക്കുന്നത്. ഫ്ലാഷ്ബാക്കിൽ പ്രണയകഥ കൂടി ചേർത്തതായാണ് വിവരം. മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തെലുങ്ക് ആരാധകർക്ക് വേണ്ടിയാണ് ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുന്നത്. ആഗസ്റ്റിൽ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങും. നിലവിൽ ശിവ കൊട്ടലയുടെ ആചാര്യ എന്ന ചിത്രത്തിലാണ് ചിരഞ്ജീവി അഭിനയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.