'ഒമ്പതു കുഴി സമ്പത്ത്'; നിഖില വിമലിൻെറ തമിഴ്​ ചിത്രം

കൊച്ചി: ദിലീപ്​ നായകനായ ലൗ 24×7, വിനീത്​ ശ്രീനിവാസൻ നായകനായ അരവിന്ദൻെറ അതിഥികള്‍, ഫഹദിൻെറ ഞാന്‍ പ്രകാശന്‍ എന്നി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നിഖില വിമലിൻെറ  പുതി തമിഴ്​ ചിത്രമാണ്​ ഒൻപതു കുഴി സമ്പത്ത്.  ജാ. പശുപതിയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. 

പുതുമുഖം ബാലാജിയാണ്​ ചിത്രത്തിൽ നായകനാകുന്നത്​.അപ്പുകുട്ടി,വിശാലാക്ഷി,സാമി,വാസന്തി എന്നിവരാണ് മറ്റു താരങ്ങള്‍. എയ്റ്റി ട്വൻറി പിക്ച്ചേഴ്​സിൻെറ ബാനറില്‍ രഞ്ജിത്ത് കുമാര്‍ ബാലു, ജി.കെ തിരുനവുക്കരശ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൻെറ ഛായാഗ്രഹണം കൊലഞ്ചി കുമാര്‍ നിര്‍വ്വഹിക്കും.

നാ. മുത്തുകുമാര്‍, കാര്‍ത്തിക് നിത എന്നിവരുടെ വരികള്‍ക്ക് വി.എ ചാര്‍ളി സംഗീതം പകരുന്നു. എഡിറ്റര്‍-ദീന. ഗ്രാമീണ പശ്ചാത്തലത്തില്‍ പ്രണയത്തിന്​ പ്രാധാന്യം നൽകി ഒരുക്കുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം റീഗല്‍ ടാക്കീസ് റിലീസ് ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.