അച്ഛന്റെ തന്നെ മകനായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നിരഞ്ജ് മണിയന്‍പിള്ള . ഡിയര്‍ വാപ്പിയുടെ റിലീസിനോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ ആഗ്രഹങ്ങള്‍ക്കായി ആത്മാര്‍ത്ഥതയോടെ ശ്രമിച്ചാല്‍ ആര്‍ക്കും സ്വപ്‌നങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് ചിത്രം പറയുന്നതെന്ന് സംവിധായകനായ ഷാന്‍ തുളസീധരനും വ്യക്തമാക്കി.
ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞതോടെ കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ചിത്രമാണ് ഡിയര്‍ വാപ്പിയെന്നാണ് പുറത്തു വരുന്ന പ്രതികരണം. സംവിധായകന് പുറമെ മണിയന്‍പിള്ള രാജു, സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍, നിരഞ്ജ് മണിയന്‍പിള്ളരാജു, ശ്രീരേഖ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ഷാന്‍ തുളസീധരന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മണിയന്‍ പിള്ള രാജു,ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍,മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര്‍ ബഷീറിന്റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.