Oru Vadakkan Veeragatha with 4K visual excellence

'ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ'... 4K ദൃശ്യ മികവോടെ വീണ്ടും 'ഒരു വടക്കൻ വീര​ഗാഥ'

വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഒരു വടക്കൻ വീരഗാഥ' വീണ്ടും തിയേറ്ററുകളിലേക്ക്. 1989ൽ തിയേറ്ററുകളിലെത്തിയ ചിത്രം 4K ദൃശ്യ മികവോടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. 35 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.


മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രെയിലർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ ചേർന്ന് ട്രെയിലർ ലോഞ്ച് ചെയ്തു. ചിത്രത്തിൽ അഭിനയിച്ച വിനീത് കുമാർ, ജോമോൾ, രാമു എന്നിവരും, അന്തരിച്ച നിർമാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെനുഗ ജയതിലക്, ഷെർഗ സന്ദീപ് എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

ചന്തു ചേകവരെ നെഞ്ചിലേറ്റിയവരാണ് മലയാളികൾ. വടക്കൻ പാട്ടുകളിലെ ചതിയൻ ചന്തുവിന് വേറിട്ട മുഖം നല്‍കിയ സിനിമയായിരുന്നു ഒരു വടക്കൻ വീര​ഗാഥ. മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം, മികച്ച തിരക്കഥക്കും, മികച്ച പ്രൊഡക്ഷന്‍, കോസ്റ്റ്യൂം ഡിസൈനിനുമുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി. ഏഴ് സംസ്ഥാന അവാർഡുകളും ചിത്രം നേടിയിട്ടുണ്ട്. 

Tags:    
News Summary - Oru Vadakkan Veeragatha with 4K visual excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.