ക്രിസ്മസ് മേളങ്ങളുമായി 'പൂവനി'ലെ 'പള്ളിമേടയിൽ ' ഗാനം പുറത്ത്

ചന്തമുള്ളൊരു 'ചന്തക്കാരി ' പാട്ടിന് പിന്നാലെ അടിമുടി ക്രിസ്മസ് ആഘോഷ മേളങ്ങളുമായി ആൻ്റണി വർഗീസ് നായകനാകുന്ന പൂവനിലെ പുതിയ പാട്ട് പുറത്ത്. ലോകകപ്പ് ആവേശത്തിൽ നിന്നും ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് കടക്കുന്ന മലയാളികൾക്ക് മതി മറന്ന് ചുവടുവയ്ക്കാനായാണ് പള്ളിമേടയിൽ എന്ന് തുടങ്ങുന്ന പാട്ട്.

ഡിസംബറിലെ മഞ്ഞു പെയ്യും രാവുകളിലെ നക്ഷത്ര വിളക്കുകളുടെയും പല നിറങ്ങളിലെ കുഞ്ഞു വെട്ടങ്ങളുടേയും മനോഹാരിതയും ലാത്തിരി പൂത്തിരി രസങ്ങളും ചുവപ്പ് വേഷമിട്ട് പഞ്ഞി താടിയുമായെത്തുന്ന സാന്താക്ലോസിൻ്റെ കൗതുകമൂറുന്ന ദൃശ്യവിരുന്നുമാണ് ഗാനരംഗത്തിലുള്ളത്. തനി നാട്ടിൻപുറത്തെ ക്രിസ്മസ് ആഘോഷങ്ങളും അതിനിടയിലെ പ്രണയവും രസങ്ങളുമൊക്കെ പാട്ടിൽ ചേർത്തിട്ടുണ്ട്.ടൈറ്റസ് മാത്യു എഴുതി സംഗീതം ചെയ്ത ഗാനം പാടിയിരിക്കുന്നത് ഡിസംബർ വോയ്സ് ബാൻഡിലെ ഗായകരാണ്.


'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിച്ച്‌, ആന്‍റണി വര്‍ഗീസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'പൂവൻ'. ജനുവരി ആറിനാണ് സിനിമയുടെ റിലീസ്. സമീപകാല ആക്ഷൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ 'പൂവനിൽ' ആന്‍റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്‌.

Full View

'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. '

'അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത്‌ വാസുദേവൻ, അഖില ഭാർഗ്ഗവൻ എന്നിവർ 'പൂവനിൽ' പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്‌. കൂടാതെ മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷൻ ആണ്.സ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.