ബോളിവുഡിലെ ഏറ്റവും നല്ല മനുഷ്യൻ ഈ താരമാണ്​; തുറന്നുപറഞ്ഞ്​ പങ്കജ് ധീർ

ബോളിവുഡ്​ താരരാജാക്കന്മാരിൽ ഏറ്റവും നല്ല മനുഷ്യനെക്കുറിച്ച്​ പറഞ്ഞ്​ നടൻ പങ്കജ്​ ധീർ. ബി.ആർ. ചോപ്രയുടെ മഹാഭാരത് പരമ്പരയിൽ കർണന്റെ വേഷം ചെയ്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ മനംകവർന്ന നടനാണ് പങ്കജ്. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഇർഫാൻ ഖാൻ തുടങ്ങിയ താരങ്ങൾക്കൊപ്പവും നിരവധി സിനിമകളിൽ പങ്കജ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ബോളിവുഡിന്‍റെ ഖാൻമാരിൽ പ്രധാനിയാണ് സൽമാൻ ഖാൻ. താരത്തിന്റെ അഭിനയം പോലെ പ്രശസ്തമാണ് വെള്ളിത്തിരക്ക് പുറത്തുള്ള ജീവിതവും. സൽമാനാണ് സിനിമാ വ്യവസായത്തിലെ ഏറ്റവും മികച്ച മനുഷ്യനെന്നാണ്​ പങ്കജ് ധീർ പറയുന്നത്.

ഒരു അഭിമുഖത്തിലാണ് സൽമാനെ കുറിച്ച്​ നടൻ അഭിപ്രായം പറഞ്ഞത്​. തന്റെ കൺമുന്നിലാണ് സൽമാൻ വളർന്നതെന്നും മുംബൈയിലെ ബാന്ദ്രയിൽ സഹോദരങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് കാണുമ്പോൾ സൽമാൻ ഇത്രയും വലിയ താരമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പങ്കജ് ധീർ പറഞ്ഞു. സനം ബേവാഫ (1991), തുംകോ നാ ഭൂൽ പായേംഗെ (2002) എന്നീ ചിത്രങ്ങളിലും പങ്കജ് ധീർ സൽമാനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.


‘സിനിമാ വ്യവസായത്തിൽ സൽമാനേക്കാൾ മികച്ച മനുഷ്യനില്ല. അയാളെ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. അവൻ വ്യത്യസ്തനായ ഒരു കുട്ടിയാണ്. നമുക്ക് അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനേ കഴിയൂ. കാണുമ്പോഴെല്ലാം ഞാൻ അവനെ കെട്ടിപ്പിടിക്കും. സൽമാൻ തന്റെ എല്ലാം കുടുംബത്തിന് നൽകി. അത്ര വലിയ ഹൃദയമാണ് അദ്ദേഹത്തിന്. അതിശയകരമായ ഒരു വ്യക്തിയാണ് സൽമാൻ’ -പങ്കജ് ധീർ പറഞ്ഞു.

പർവാന, ബീനം, അദാലത്ത്, പർവരീഷ് എന്നീ നാല് ചിത്രങ്ങളിൽ അമിതാഭ് ബച്ചനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച പങ്കജ് ധീർ, ഇന്ത്യൻ സിനിമയുടെ 'ഷെഹെൻഷാ' ആയി അമിതാഭ് മാറിയതിനെക്കുറിച്ചും വാചാലനായി.

‘ഞാൻ ബച്ചൻ സാഹബിനൊപ്പം അസിസ്റ്റന്റായി നാല് സിനിമകൾ ചെയ്തിട്ടുണ്ട്. പർവാനയിൽ നിന്ന് പർവരീഷിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും എത്രമാത്രം കഠിനാധ്വാനം ചെയ്താണ് അദ്ദേഹം ആ ഉയരങ്ങളിൽ എത്തിയതെന്നും ഞാൻ കണ്ടിട്ടുണ്ട്. ഇത് അവിശ്വസനീയമാണ്. ഇന്ത്യയിലെ ഏറ്റവും യോഗ്യനായ നടനാണ് അദ്ദേഹം. അദ്ദേഹത്തോട് മത്സരിക്കാൻ ആർക്കും കഴിയില്ല, അദ്ദേഹം എല്ലാവരേക്കാളും വളരെ മുന്നിലാണ്. അദ്ദേഹത്തെ പോലൊരു നടൻ ലോകത്ത് വേറെയുണ്ടെന്ന് ഞാൻ കരുതുന്നില്ല’-പങ്കജ് പറഞ്ഞു.

Tags:    
News Summary - Pankaj Dheer says there is no better human being than this Khan in Bollywood: 'He has given everything

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.