20 മണിക്കൂറിൽ 20 ലക്ഷം കാഴ്ചക്കാർ; പത്തൊമ്പതാം നൂറ്റാണ്ട് ടീസർ ശ്രദ്ധേയമാവുന്നു

കൊച്ചി: ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാൻ ഓർമപ്പെടുത്തുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ടീസർ ശ്രദ്ധേയമാവുന്നു. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' ചിത്രത്തിന്റെ ഓഫീഷ്യല്‍ ടീസര്‍ മമ്മൂട്ടി, മോഹന്‍ലാന്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. നിർമാണത്തിലും സംവിധാനത്തിലും ഏറെ പ്രതീക്ഷ നൽകുന്ന ദൃശ്യങ്ങളാണ് ടീസറിലുള്ളത്.

കേരളത്തിൻ്റെ ഒരു കാലഘട്ടത്തിലെ നവോത്ഥാന ചരിത്രം അടയാളപ്പെടുത്തുന്ന ചലച്ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ധീരനും പോരാളിയുമായ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ചരിത്ര പുരുഷനാണ് കേന്ദ്ര കഥാപാത്രം. യുവ താരം സിജു വിത്സനാണ് ഈ വേഷം അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി, ജയന്‍ ചേര്‍ത്തല, സെന്തില്‍ കൃഷ്ണ, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലി പാല, ശരണ്‍, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍. ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്‌സണ്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്, സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിള്‍ ജോബി തുടങ്ങി വൻ താരനിരയ്ക്കൊപ്പം നൂറുകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.

ഷാജികുമാര്‍ ആണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. കോ- പ്രൊഡ്യൂസേഴ്സ് - വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യൂം- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍- സതീഷ്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി എസ്, അര്‍ജ്ജുന്‍ എസ് കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍, റാം മനോഹര്‍, പി.ആര്‍.ഒ- എ.എസ് ദിനേശ്.

Full View


Tags:    
News Summary - PATHONPATHAM NOOTTANDU OFFICIAL TEASER

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.