ചെന്നൈ: ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി 'ബാഹുബലി' താരം പ്രഭാസ് മാറിയെന്ന് റിപ്പോർട്ടുകൾ. വൈജയന്തി മൂവിസിെൻറ ഇനിയും പേരിടാത്ത ചിത്രത്തിൽ പ്രഭാസിെൻറ പ്രതിഫലം 100 കോടിയാണെന്നാണ് അണിയറ സംസാരം. ഇത് സത്യമാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരം എന്ന പദവി സ്റ്റൈൽ മന്നൻ രജനീകാന്തിനെ മറികടന്ന് പ്രഭാസ് സ്വന്തമാക്കും. റിലീസ് ചെയ്ത അവസാന ചിത്രമായ 'ദർബാറി'ൽ 70 കോടിയായിരുന്നു രജനിയുടെ പ്രതിഫലം.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ അഭിനയിക്കാൻ 70 കോടിയും മൊഴിമാറ്റ അവകാശമായി 30 കോടിയും പ്രഭാസിന് പ്രതിഫലം ലഭിക്കുമെന്നാണ് അറിയുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ് സിനിമയിൽ നായിക. കെ.കെ. രാധാകൃഷ്ണ സംവിധാനം ചെയ്യുന്ന 'രാധേ ശ്യാം' ആണ് പ്രഭാസ് ഇപ്പോൾ അഭിനയിക്കുന്ന ചിത്രം. പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തിെൻറ ഭൂരിഭാഗം ചിത്രീകരണവും യൂറോപ്പിലാണ്. സുജീത്ത് സംവിധാനം ചെയ്ത 'സാഹോ'യാണ് ഒടുവിൽ റിലീസ് ചെയ്ത പ്രഭാസ് ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.