അക്ഷയ് കുമാറിനും മോഹൻലാലിനും ശരത് കുമാറിനുമൊപ്പം 'കണ്ണപ്പ'യിൽ പ്രഭാസും

 വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന 'കണ്ണപ്പ' എന്ന ചിത്രത്തിൽ പ്രഭാസും. അതിഥി താരമായിട്ടാണ് പ്രഭാസ് എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

നൂറ്കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്‍റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

കണ്ണപ്പയിൽ പരമശിവന്റെ വേഷത്തിലാകും പ്രഭാസ് എത്തുകയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. Kannappa എന്ന ഹാഷ്ടാഗിനൊപ്പം ഹർ ഹർ മഹദേവ് എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു മഞ്ചു കഴിഞ്ഞ വര്‍ഷം പ്രഭാസ് ചിത്രത്തിലുണ്ടെന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. പ്രഭാസിനൊപ്പം മോഹൻലാൽ ഒറ്റ ഫ്രെയ്മിൽ വരുമോ എന്ന ആകാംശയിലാണ് മലയാളി സിനിമാപ്രേമികൾ.

ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങ്ങിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം ഒരുക്കുന്നത് . മണിശർമ്മയും മലയാളത്തിന്റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.  ബോളിവുഡ് താരം  അക്ഷ‍യ് കുമാറിന്റേയും  ആദ്യ തെന്നിന്ത്യൻ ചിത്രമാണിത്.

Tags:    
News Summary - Prabhas joins 'Kannappa' shoot, Vishnu Manchu announces with new poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.