‘പ്രഭാസ്​ അണ്ണന്‍റെ കൂടെ ഏത്​​ ചെറിയ വേഷവും ചെയ്യും’; രൺബീറും പ്രഭാസും ഒന്നിക്കാൻ കളമൊരുങ്ങുന്നു? ​

തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസിനോടുള്ള ഇഷ്ടവും ആരാധനയും തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. പ്രഭാസിന്റെ ആരാധകനാണ് താനെന്നും സുഹൃത്താവാന്‍ താല്‍പ്പര്യമുണ്ടെന്നുമാണ് താരം പറഞ്ഞത്. പ്രഭാസിനൊപ്പം ഏത്​ ചെറിയ വേഷവും ചെയ്യാൻ താത്​പര്യമുണ്ടെന്നും രൺബീർ പറഞ്ഞു. പുതിയ ചിത്രം അനിമലിന്റെ പ്രമോഷന്‍ ചടങ്ങിനിടെയായിരുന്നു തുറന്നു പറച്ചില്‍.

അനിമലിന്റെ പ്രമോഷന്റെ ഭാഗമായി തെലുഗു നടൻ നന്ദമൂരി ബാലകൃഷ്ണ അവതാരകനായി എത്തുന്ന അണ്‍സ്‌റ്റോപ്പബിളില്‍ അതിഥിയായി രണ്‍ബീര്‍ എത്തിയിരുന്നു. തെലുങ്കില്‍ ഏതെങ്കിലും നടനുമായി സൗഹൃദം ഉണ്ടോ എന്ന് ബാലയ്യ ചോദിച്ചു. ഇതിനു മറുപടിയായാണ് പ്രഭാസിനേക്കുറിച്ച് പറഞ്ഞത്. എനിക്ക് പ്രഭാസുമായി സൗഹൃദം സ്ഥാപിക്കണം എന്നുണ്ട്. പക്ഷേ അദ്ദേഹത്തിന് അങ്ങനെയില്ല. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്.- രണ്‍വീര്‍ പറഞ്ഞു.

അനിമലിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡിയും നടി രശ്മിക മന്ദാനയും രണ്‍വീറിനൊപ്പമുണ്ടായിരുന്നു. സന്ദീപിന്റെ അടുത്ത സിനിമയായ സ്പിരിറ്റിൽ പ്രഭാസ് ആണ്​ നായകനാവുന്നതെന്നും തനിക്കു പറ്റിയ ചെറിയ വേഷമേതെങ്കിലുമുണ്ടെങ്കില്‍ അത് ചെയ്യുമെന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.

പ്രശാന്ത്‌ നീല്‍ സംവിധാനം നിര്‍വ്വഹിച്ച സലാറിനു ശേഷം പ്രഭാസ്​ അഭിനയിക്കുന്ന ചിത്രമാണ് സ്പിരിറ്റ്​.​ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്​. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ‘സ്പിരിറ്റി’ന്‍റെ സംവിധായകന്‍. 2024 സെപ്തംബറില്‍ സ്പിരിറ്റ് തീയേറ്ററുകളില്‍ എത്തും. അതേസമയം സലാര്‍ റിലീസ്​ ഡിസംബര്‍ 22 നാണ്​.

സലാറിന് ഒടിടി റൈറ്റ്‍സായി 160 കോടി രൂപയാണ് ലഭിച്ചത്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത്. ഒരു പ്രഭാസ് ചിത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന ഒടിടി റൈറ്റ്‍സാണ്​ സലാറിന്റേത്​. കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ്.

Tags:    
News Summary - Prabhas, Ranbir Kapoor to share screen space for first time?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.