മികച്ച പ്രേക്ഷക സ്വീകാര്യ നേടി പ്രേമലു തിയറ്ററുകളിൽ കുതിക്കുകയാണ്. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 50 കോടി ക്ലബ്ലിൽ ഇടംപിടിച്ചിട്ടുണ്ട്. മലയാളത്തിലെ ഈ വര്‍ഷത്തെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണ് പ്രേമലു. 14ാം ദിവസമാണ് ഈ സുവർണ്ണനേട്ടം കൈവരിച്ചത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നിര്‍മിച്ചത്.
ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ വമ്പൻ ചിത്രങ്ങൾ തിയറ്ററുകളിലെത്തിയിട്ടും, പ്രേമലു ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. ഇതിനോടകം 63 കോടിയാണ് ചിത്രം ആഗോളതലത്തിൽ സമാഹരിച്ചിരിക്കുന്നത്. 17 ദിവസത്തെ കളക്ഷനാണിത്. 33.50 കോടിയണ് ഇന്ത്യയിലെ കളക്ഷൻ. ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ 23 കോടിയാണ്. ഉടൻ തന്നെ ചിത്രം 100 കോടിയിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷൻ പ്രേമലു മറകടന്നിട്ടുണ്ട്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 30 കോടിയാണ് മോഹൻലാൽ ചിത്രം സമാഹരിച്ചത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ നസ്ലിനും മമത ബൈജുവു ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.