ബാഹുബലി, ആർ. ആർ. ആർ എന്നീ ചിത്രങ്ങളിലൂടെ ലോകസിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് എസ്. എസ് രാജമൗലി. നടൻ മഹേഷ് ബാബു കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയുടെ തിരക്കിലാണ് അദ്ദേഹമിപ്പോൾ. എസ്എസ്എംബി29 എന്ന് താൽക്കാലികമായി പേരു നൽകിയിരിക്കുന്ന ചിത്രത്തിന്റെ ജോലികൾ അണിയറയിൽ പുരോഗമിക്കുകയാണ്.
മഹേഷ് ബാബുവിനും രാജമൗലിക്കമൊപ്പം ഹോളിവുഡ് താരങ്ങളും സങ്കേതിക പ്രവർത്തകരുമാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയുടെ ജോലികൾ അണിയറയി തകൃതിയിൽ നടക്കുമ്പോൾ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാർത്ത പുറത്തുവന്നിരിക്കുകയാണ്. രാജമൗലി- മഹേഷ് ബാബു ചിത്രത്തിൽ മലയാളി താരം പഥ്വിരാജും ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്.തെലുങ്ക് മാധ്യമമാണ് ഇതുസംബന്ധമായ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ നടൻ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെക്കറിച്ച് അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് അറിയിപ്പ് ഉണ്ടായിട്ടില്ല.
തെലുങ്കിൽ സ്ഥിരം കാണുന്ന വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിക്കും പൃഥ്വിയുടെ കഥാപാത്രമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ഈ കഥാപാത്രം ചെയ്യുന്ന ഓരോ കാര്യത്തെയും നീതീകരിക്കുന്ന വ്യക്തമായ ഒരു കഥയുണ്ടാകും സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിയും പൃഥ്വിരാജും ധാരണയിലെത്തിയിട്ടുണ്ടെന്നും പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇനിയും പേരിട്ടിട്ടില്ലാത്ത നിമയുടെ ചിത്രീകരണം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആരംഭിക്കുമെന്നാണ് വിവരം. ആക്ഷൻ അഡ്വഞ്ചർ ചിത്രമായിരിക്കും അണിയറയിൽ ഒരുങ്ങുന്നതെന്നാണ് സൂചന. ഒരു ഇന്‍റര്‍നാഷണല്‍ സ്റ്റുഡിയോ ആവും ചിത്രം നിർമിക്കുക.
ഈ വർഷം പുറത്തിറങ്ങിയ അലി അബ്ബസ് സഫർ സംവിധാനം ചെയ്ത ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ബോളിവുഡ് ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലെത്തിയിരുന്നു. അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ കബീർ എന്ന വില്ലനായിട്ടാണ് പൃഥ്വിയെത്തിയത്. ചിത്രം തിയറ്ററുകളിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പൃഥ്വിയുടെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചായിരുന്നു. മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.