പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ബോക്സോഫീസിൽ നിന്ന് ലഭിക്കുന്നത്. 2021ൽ പുറത്തിറങ്ങിയ പുഷ്പ ദ റൈസിന്റെ രണ്ടാം ഭാഗമാണിത്.
ഇപ്പോഴിതാ പുഷ്പ 2 1000 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. ആറ് ദിവസംകൊണ്ടാണ് ആഗോളതലത്തിൽ 1000 കോടി നേടിയിരിക്കുന്നത്. അതിവേഗം ആയിരം കോടി നേടുന്ന ചിത്രമായിരിക്കുകയാണ് പുഷ്പ 2.
ചിത്രത്തിന്റെ ആഭ്യന്തര ബോക്സോഫീസ് കളക്ഷൻ 645.95 കോടിയാണ്. 222.6കോടിയാണ് തെലുങ്ക് പതിപ്പ് നേടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത് ഹിന്ദിയിൽ നിന്നാണ്. 370 കോടിയാണ് ഹിന്ദി പതിപ്പിന്റെ ആറ് ദിവസത്തെ കളക്ഷൻ. തമിഴ്-37.10, കന്നഡ 4.45, മലയാളം 11.7 കോടിയും സമാഹരിച്ചിട്ടുണ്ട്. 164.25 കോടിയായിരുന്നു പുഷ്പ 2 ന്റെ ഇന്ത്യയിലെ ഓപണിങ് കളക്ഷൻ.
2021ലാണ് സുകുമാറിന്റെ സംവിധാനത്തിൽ ‘പുഷ്പ ദ റെയ്സ്’ റിലീസ് ചെയ്യുന്നത്. 350 കോടിയായിരുന്നു ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷൻ. പുഷ്പയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അല്ലു അർജുനെ തേടി എത്തിയിരുന്നു. അതേസമയം, പുഷ്പ 2ലേക്കായി 300 കോടി അടുപ്പിച്ച പ്രതിഫലം ആണ് അല്ലു വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തിയ പടത്തിൽ രശ്മിക മന്ദാനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.