റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ട് ഇന്ത്യൻ സിനിമയിലെ സകല ബോക്സ് ഓഫീസ് റെക്കോഡും തിരുത്തിക്കുറിച്ച് തേരോട്ടം നടത്തുന്ന 'പുഷ്പ ദി റൂൾ' വ്യാജ പതിപ്പിന്‍റെ കെണിയിൽ. അല്ലു അർജുൻ നായകനായെത്തുന്ന സുകുമാർ ചിത്രത്തിന്‍റെ വ്യജ പതിപ്പ് ഇപ്പോൾ തന്നെ യൂട്യൂബിൽ ലക്ഷകണക്കിന് ആളുകൾ കണ്ടിട്ടുണ്ട്.
ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ ട്രെൻഡിങ്ങായ ചിത്രം ഡിസംബർ അഞ്ചാം തിയ്യതിയാണ് തിയറ്ററിലെത്തിയത്. ആദ്യ ദിനം മുതൽ കളക്ഷൻ റെക്കോഡ് വെട്ടിച്ച് മുന്നേറിയ പുഷപയുടെ രണ്ടാം വരവിൽ തുടക്കം തന്നെ വ്യാജ പതിപ്പ് ഇറങ്ങിയിരുന്നു. മറ്റ് വ്യാജ സൈറ്റുകളിൽ വ്യത്യസ്ത ഫോർമാറ്റിൽ ചിത്രം ഡൗൺലോഡ് ചെയ്യാൻ സാധിക്കുമായിരുന്നു.
യൂട്യൂബിൽ നിന്ന് മാത്രം പുഷ്പ 2 24 ലക്ഷത്തോളം ആളുകൾ ഇതുവരെ കണ്ടിട്ടുണ്ട്. ഇത് സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിക്കുന്നുണ്ടെങ്കിലും മികച്ച കളക്ഷനോട് കൂടി തന്നെയാണ് പുഷ്പ മുന്നേറുന്നത്. ആദ്യ ഭാഗം 350 കോടിയായിരുന്നു ടോട്ടൽ കളക്ഷൻ നേടിയത് എന്നാൽ രണ്ടാം ഭാഗം ആറാം ദിനം തന്നെ എലൈറ്റ് 1,000 കോടി ക്ലബ്ബിലേക്ക് കയറുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ തന്നെ ചിത്രം 800 കോടിക്ക് മുകളിൽ കളക്ട് ചെയ്തിട്ടുണ്ട്. പാൻ ഇന്ത്യൻ റിലീസായ ചിത്രം എല്ലാ ഭാഷയിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. തെലുഗ് കൂടാതെ ഹിന്ദിയലും റെക്കോഡ് കളക്ഷനാണ് പുഷ്പ സ്വന്തമാക്കുന്നത്.
അല്ലു അർജുനൊപ്പം നായികയായെത്തുന്നത് രാശ്മിക മന്ദാനയാണ്. ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.