ആമിർ ഖാന്റെ ദംഗലിനെ മറികടക്കാൻ അല്ലു അർജുന് ആകുമോ? കുതിപ്പ് തുടർന്ന് പുഷ്പ 2

ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് അല്ലു അർജുന്റെ പുഷ്പ 2. ഇപ്പോഴിതാ ചിത്രം 1831 കോടി നേടി ഇൻഡസ്ട്രി ഹിറ്റടിച്ചിരിക്കുകയാണ്. 32 ദിനം കൊണ്ട് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ പുഷ്പ 2 ഇതിനോടകം ബാഹുബലി2ന്റെ കളക്ഷൻ മറികടന്നിട്ടുണ്ട്. ഇനി മുന്നിലുള്ളത് ആമിർ ഖാൻ ചിത്രം ദംഗൽ മാത്രമാണ്. 2016 ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം 2070 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ദംഗലിന്റെ റെക്കോർഡ് പുഷ്പ2 മറികടക്കുമോ എന്നാണ് സിനിമ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

'പുഷ്പ' ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കളക്ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് 'പുഷ്പ 2' മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ആറ് ദിവസം കൊണ്ടാണ് 1000 കോടി ക്ലബിൽ ചിത്രം ഇടംപിടിച്ചത്.റിലീസായി 2 ദിവസം കൊണ്ട് 500 കോടി ആഗോള ബോക്സോഫീസ് കളക്ഷനും ചിത്രം നേടിയിരുന്നു.

ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്.

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായി എത്തിയ പുഷ്പ 2വിന് മുന്നിൽ സകല റെക്കോർഡുകളും കടപുഴകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Tags:    
News Summary - Pushpa 2 Worldwide Box Office Collection Day 32: Allu Arjun’s film trails Dangal collection; can it catch up?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.