'ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാൻ കഴിയില്ല, സാമാന്യ ധാരണയാണ് വേണ്ടത്'; വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് മമ്മൂട്ടി

ദോഹ: നവമാധ്യമങ്ങളിലെ അഭിമുഖങ്ങളുമായി ബന്ധപ്പെട്ട സമീപ കാലത്ത് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാൻ കഴിയില്ലെന്നും സാമാന്യ ധാരണയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്ക് കാരണം ചോദ്യങ്ങളുടെ പ്രശ്‌നമാണോ അതോ ഉത്തരങ്ങളുടെ പ്രശ്‌നമാണോ എന്ന ചോദ്യത്തിനാണ് മമ്മൂട്ടി മറുപടി പറഞ്ഞത്. ഈ ചോദ്യത്തിന് കുഴപ്പമില്ല, അതുകൊണ്ട് തന്നെ ഉത്തരത്തിനും കുഴപ്പമുണ്ടാകാൻ ഇടയില്ല, ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ പോയാൽ ഒരുദിവസം മതിയാകില്ല, ചർച്ചകൾ നടക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

Full View

പുതിയ ചിത്രമായ റോഷാക്കിന്റെ ഗ്ലോബൽ ലോഞ്ചിങ്ങിനായി ദോഹയിൽ എത്തിയതായിരുന്നു മമ്മൂട്ടി.

Tags:    
News Summary - ‘Questions and answers cannot be censored’; Mammootty reacts to the controversial interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.