ബാഹുബലി 2 എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തിന് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആര്‍ആര്‍ആറിന്‍റെ ടീസർ പുറത്തുവിട്ടു. 2022 ജനുവരി 7ന് ലോകമെമ്പാടുമായി റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
300 കോടി രൂപയോളം മുടക്കിയെടുക്കുന്ന ചിത്രമായ ആർ.ആർ.ആറിൽ ഗ്രാഫിക്സും സ്പെഷൽ എഫക്ടുകളും കാര്യമായി ഉപയോഗിച്ചിട്ടുണ്ട്. ബാഹുബലിയെ കവച്ചുവെക്കുംവിധമുള്ള ലൊക്കേഷനുകളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
1920 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിലാണ് രാംചരണും ജൂനിയർ എൻ.ടി.ആറും എത്തുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. അതേസമയം ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി പറയുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.