Randam yamam first look poster out

നേമം പുഷ്‍പരാജിന്‍റെ 'രണ്ടാം യാമം'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.യുവ നായകന്മാരായ ധ്രുവന്‍, ഗൗതം കൃഷ്ണ എന്നിവരും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി സാസ്വികയുമാണ് പോസ്റ്ററില്‍ പ്രത്യഷപ്പെട്ടിരിക്കുന്നത്. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍. ഗോപാലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

വിശ്വാസവും, അവിശ്വാസവും ഒരേ കുടുംബത്തില്‍ നിലനില്‍ക്കുന്ന തറവാട്ടിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്. കലാമൂല്യം കാത്ത സൂക്ഷിക്കുന്നതോടൊപ്പം ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. എല്ലാവിഭാഗം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും രണ്ടാം യാമം.

ജോയ് മാത്യു, സുധീര്‍ കരമന, മുന്‍ നായിക രേഖ ഷാജു ശ്രീധര്‍, നന്ദു, സംവിധായകന്‍ രാജസേനന്‍, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹന്‍ രശ്മി സജയന്‍, അറ്റുകാല്‍തമ്പി, അജിത് കുമാര്‍ എ.ആര്‍. കണ്ണന്‍, സജി രാജേഷ് ജന. എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന താരങ്ങളാണ്.

തിരക്കഥ -ആര്‍. ഗോപാല്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ പ്രശാന്ത് വടകര, സംഗീതം മോഹന്‍ സിതാര, ഗാനങ്ങള്‍ - നേമം പുഷ്പരാജ്, ഛായാഗ്രഹണം - അഴകപ്പന്‍, എഡിറ്റിംഗ് - വി.എസ്.വിശാല്‍, കലാസംവിധാനം -ത്യാഗു തവനൂര്‍,മേക്കപ്പ് - പട്ടണം റഷീദ്. പട്ടണം ഷാ, കോസ്റ്റ്യും - ഡിസൈന്‍, സംഘട്ടനം മാഫിയാ ശശി, ഇന്ദ്രന്‍സ് ജയന്‍, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - രാജേഷ് മുണ്ടക്കല്‍, പരസ്യകല - മനു സാവഞ്ചി, നൃത്തം - മധു, സജി വക്കം സമുദ്ര, സൗണ്ട് മിക്‌സിങ് -എന്‍ ഹരികുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ മാനേജര്‍ - ഹരീഷ് കോട്ട വട്ടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈന്‍ - ഏ.ആര്‍.കണ്ണന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മാസത്തില്‍ പ്രദര്‍ശനത്തിനെത്തും. വാഴൂര്‍ ജോസ്, ഫോട്ടോ - ജയപ്രകാശ് അതളൂര്‍

Tags:    
News Summary - Randam yamam first look poster out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.