ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർ.ആർ.ആർ. രാംചരൺ തേജയും ജൂനിയർ എൻ.ടി.ആറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം കോവിഡ് കാലത്ത് വ്യത്യസ്തമായ ഒരു സേവനവുമായി എത്തിയിരിക്കുകയാണ്. ആർ.ആർ.ആറിെൻറ ഒൗദ്യോഗിക ട്വിറ്റർ പേജ് കോവിഡ് വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനായി വിട്ടു നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സംവിധായകൻ രാജമൗലിയാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്.
'ഇപ്പോഴത്തെ സാഹചര്യം അതികഠിനമാണ്, ആധികാരിക വിവരങ്ങള്‍ നല്‍കേണ്ട ഈ മണിക്കൂറില്‍ ഞങ്ങളുടെ ടീം അതിന് വേണ്ടിയുള്ള ശ്രമം നടത്തുകയാണ്. RRR മൂവി എന്ന അക്കൗണ്ട് നിങ്ങള്‍ക്ക് പിന്തുടരാം കുറച്ച് വിവരങ്ങള്‍ അറിയുന്നതിനും നിങ്ങളുടെ ചുറ്റുമുള്ള വിവരങ്ങള്‍ ഏകോപിപ്പിക്കാനും ചില സഹായം നല്‍കാനും ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും'. -എസ്.എസ് രാജമൗലി ട്വീറ്റ് ചെയ്തു. ട്വിറ്ററിൽ നാല് ലക്ഷത്തിനടുത്ത് ഫോളോവേഴ്സുള്ള പേജാണ് ആർ.ആർ.ആറിേൻറത്.
The times are tough and our team is doing its bit in this hour of need to provide authentic information.
— rajamouli ss (@ssrajamouli) April 29, 2021
You can follow @RRRMovie to get some information and we might be able to coordinate and provide some help to someone around you. #CovidInfo #Covid19IndiaHelp
രാജ്യത്ത് കോവിഡിെൻറ രണ്ടാം തരംഗം ഭീതി വിതക്കുേമ്പാൾ രോഗികൾ ഓക്‌സിജനും ബെഡും വെൻറിലേറ്ററുകളും മറ്റ് സൗകര്യങ്ങളുമില്ലാതെ കഷ്ട്ടപ്പെടുകയാണ്. നിരവധിയാളുകളാണ് സഹായമഭ്യർഥിച്ച് പലരെയും സമീപിക്കുന്നത്. സമൂഹ മാധ്യമങ്ങളാണ് സഹായം ആവശ്യപ്പെടാനായി കൂടുതൽ പേരും ഉപയോഗിക്കുന്നത്. എന്നാൽ, പലതും ആളുകളുടെ ശ്രദ്ധയിൽ പെടാതിരിക്കുന്ന സാഹചര്യമുണ്ട്.. കൂടാതെ, സഹായം ലഭിച്ചതിന് ശേഷവും ചില പോസ്റ്റുകൾ വീണ്ടും പങ്കുവെക്കപ്പെടുന്നുണ്ട്. അതുണ്ടാവാതിരിക്കാനാണ് ആർ.ആർ.ആർ ടീം അവരുടെ സിനിമയുടെ പേജ് അതിനായി വിട്ടുനൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.