പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ഡിസംബർ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒ.ടി.ടിയിൽ എത്തുന്നു. ജനുവരി 20 ന് നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക. നെറ്റ്ഫ്ലിക്സ് ഇന്ത്യയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്. സലാറിന്റെ തെലുങ്ക്, മലയാളം, കന്നഡ, തമിഴ് പതിപ്പുകളാണ് ആദ്യം എത്തുക. സിനിമയുടെ ഹിന്ദി പതിപ്പിന്റെ ഒ.ടി.ടി തീയതി ഉടനെ പുറത്തുവിടും.
കെ.ജി. എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. 700 കോടിയിലധികമാണ് തിയറ്ററുകളിൽ നിന്ന് ചിത്രം നേടിയത്. 2023-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് സലാർ. ഹോംബാലെ ഫിലിംസ് നിർമ്മിച്ച സലാർ 400 കോടി രൂപ ബഡ്ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.
വൻ ഹൈപ്പോടെയാണ് സലാർ തിയറ്ററുകളിലെത്തിയത്. റിലീസിന് മുമ്പ് തന്നെ പ്രഭാസ് - പൃഥ്വിരാജ് കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായുരുന്നു. രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് സലാർ കഥ പറയുന്നത്. ഉറ്റസുഹൃത്തുക്കളായിരുന്ന ദേവയുടെയും(പ്രഭാസ്) വർധരാജ മന്നാറുടെയും(പൃഥ്വിരാജ്) ബന്ധത്തിൽഎങ്ങനെ വിള്ളൽ സംഭവിക്കുന്നു എന്നതിലൂടെയാണ് 'സലാർ പാർട്ട് 1 സീസ് ഫയർ' ആദ്യ ഭാഗം കടന്നുപോകുന്നത്. ഭുവന്‍ ഗൗഡയാണ് ഛായാഗ്രാഹകന്‍. ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റര്‍. ശ്രുതി ഹാസന്‍ , ഈശ്വരി റാവു, ജഗപതി ബാബു, ടിന്നു ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.