'ഇടവേള ബാബു ഇല്ലാതെ എന്തമ്മ' - കുറിപ്പുമായി സലിം കുമാർ

'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് 25 വർഷങ്ങൾക്കുശേഷം പടിയിറങ്ങിയഇടവേള ബാബുവിനെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി നടൻ സലിം കുമാർ. സ്ഥാനം ഒഴിഞ്ഞെങ്കിലും അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഇടവേള ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്ന് സലീം കുമാർ കുറിച്ചു.

സലീം കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇടവേള ബാബു,
കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേളയാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു കാരണം " ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു.

1994ൽ 'അമ്മ' രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. 2018ലാണ് ജനറൽ സെക്രട്ടറിയായത്. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ മോഹൻലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതിനിടെ, കൊച്ചിയിൽ നടന്ന സംഘടനയുടെ വാർഷിക യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ നടൻ സിദ്ദീഖിനെ ‘അമ്മ’യുടെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബാബുരാജ് ആണ് ജോയൻറ് സെക്രട്ടറി. ജഗദീഷ്, ജയൻ ആർ. എന്നിവ​ർ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - salim kumar idavela babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.