Salman Khan

തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി സൽമാൻ ഖാന്‍റെ 'സിക്കന്ദർ' ടീസർ

സൽമാൻ ഖാന്റെ പുതിയ ആക്ഷൻ ത്രില്ലറായ സിക്കന്ദറിന്റെ ടീസർ പുറത്തിറങ്ങി. എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറിൽ ഗ്യാങ്സ്റ്റർ ആയാകും സൽമാൻ എത്തുക. നാല് വർഷത്തിന് ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. കൂടാതെ മുരുകദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ൽ സൊനാക്ഷി സിൻഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം.

തന്റെ പേരിനു പിന്നിലെ കഥ സൽമാൻ പറയുന്നതോടെയാണ് ടീസർ ആരംഭിക്കുന്നത്. ചിത്രം മാസ് ക്ലാസ് എന്‍റർടെയിനറാകും എന്നാണ് ടീസർ നൽകുന്ന സൂചന. ദിവസങ്ങൾക്ക് മുമ്പാണ് നിർമാതാവ് സാജിദ് നദിയാദ്‌വാലയുടെ 58-ാം ജന്മദിനത്തോടനുബന്ധിച്ച് സൽമാൻ ഖാന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരുന്നു.

വൻ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സാജിദ് നദിയാ‌ദ്‌ വാലയാണ്. കിക്ക്, മുജ്‌സെ ശാദി കരോഗി തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സാജിദ് നദിയാദ്‌ വാല സിക്കന്ദറിലും പ്രതീഷ തെറ്റിക്കില്ലെന്നാണ് ആരാധകർ കരുതുന്നത്. രശ്മിക മന്ദാന നായികയായ ചിത്രത്തിൽ സത്യരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൈദരാബാദിലും മുംബൈയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിക്കന്ദർ ഈദ് റിലീസ് ആയാണ് തിയറ്ററിലെത്തുന്നത്.

Tags:    
News Summary - Salman Khan movie Sikandar teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.