തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് സഞ്ജയ് ദത്ത്. നടന്റെ സിനിമ പോലെ തന്നെ സ്വകാര്യ ജീവിതവും വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ നടന്റേയും അന്തരിച്ച മുൻഭാര്യ റിച്ച ശർമയുടേയും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മകൾ തൃഷാല. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ചത്.
'നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ഫോട്ടോ, പക്ഷേ ഇത് നിങ്ങളല്ല' എന്ന് കുറിച്ചു കൊണ്ടാണ് മതാപിതാക്കളുടെ ചിത്രം പങ്കുവെച്ചത്. ഫോട്ടോ ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.
1987 ലാണ് നടി റിച്ച ശർമ്മയെ സഞ്ജയ് ദത്ത് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ റിച്ചക്ക് ബ്രെയിൻ ട്യൂമർ രോഗം ബാധിക്കുകയായിരുന്നു. ചികിത്സക്കൊടുവിൽ 1996-ൽ അന്തരിച്ചു. അമ്മ റിച്ച ശർമയുടെ മരണശേഷം തൃഷാല മുത്തശ്ശിക്കൊപ്പം അമേരിക്കയിലാണ് വളർത്തത്. 2008ലാണ് സഞ്ജയ് ദത്ത് മാന്യതയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.