നിഗൂഢതകൾ ഒളിപ്പിച്ചുവച്ച സാത്താനിലെ ക്യാരക്ടർ ടോണി ജേക്കബ് ; ക്യാരക്ടർ പോസ്റ്റർ

ലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന 'സാത്താൻ'. അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയത്. അതിവേഗം തന്നെ ജനശ്രദ്ധ നേടാൻ ഈ ട്രെയിലറിന് സാധിച്ചു. അതിൽത്തന്നെ എടുത്തു പറയേണ്ടതാണ് സാത്താൻ എന്ന ടൈറ്റിൽ റോളിൽ വരുന്ന റിയാസ് പത്താനും അദ്ദേഹത്തിന്‍റെ മേക്ക് ഓവറും. ഇരയ് തേടൽ, ഹെർ സ്റ്റോറി എന്നിവയാണ് കെ.എസ് കാർത്തിക്കിന്റെ മുൻ ചിത്രങ്ങൾ.

2013ൽ ഫ്ലാറ്റ് നമ്പർ 4ബി എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചാണ് റിയാസ് പത്താന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം. ആ വര്‍ഷത്തെ അടൂര്‍ ഭാസി സ്മാരകത്തിന്റെ മികച്ച നടന്‍ റിയാസ് പത്താനായിരുന്നു. ഫ്ലാറ്റ് നമ്പർ 4ബിക്കു ശേഷം ഒന്നും ഒന്നും മൂന്ന്, ഡെഡ്‌ലൈൻ, ഡസ്റ്റ് ബിന്‍, ക്ലിൻ്റ്, കായംകുളം കൊച്ചുണ്ണി, രണ്ടാംമുഖം, റാണി, കന്നഡ ചിത്രമായ ഗഡിയാറ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തു. ഫ്ലാറ്റ് നമ്പർ 4b യിലെ സാധാരണക്കാരനായ അച്ഛൻ വേഷത്തിൽ നിന്നും നിഗൂഢതകൾ ഒളിപ്പിച്ചുവച്ച സാത്താനിലെ ക്യാരക്ടറിലേക്കുള്ള മാറ്റം പ്രശംസനീയമാണ്.

 റിയാസ് പത്താനു പുറമേ ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തന്നുണ്ട്. ഇൻവെസ്റ്റിഗഷൻ ത്രില്ലർ ജോർണലിൽ വരുന്ന ചിത്രം ഉടൻ പ്രദർശനത്തിന് എത്തും. പിആർഒ: പി.ശിവപ്രസാദ്.

Tags:    
News Summary - Sathan Movie Character Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.