ഷാരൂഖ് ഖാൻ ചിത്രമായ ‘ജവാൻ’ റിലീസ് ചെയ്തിട്ട് 10 ദിവസം പിന്നിടുമ്പോൾ കലക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് നിർമാതാക്കൾ. ലോകമെമ്പാടും നിന്നുമായി 797.50 കോടിയാണ് ചിത്രം സമാഹരിച്ചത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ പഠാന് ശേഷമുള്ള ഏറ്റവും വലിയ വിജയമാണ് ജവാന്‍. ഇതോടെ രണ്ട് ആയിരം കോടി നേട്ടമെന്ന ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സമാനതകളില്ലാത്ത റെക്കോർഡിലേക്ക് കുതിക്കുകയാണ് ഷാരൂഖ്.
വന്‍ ഹൈപ്പുമായെത്തിയ ജവാന്, പഠാന് ലഭിച്ചതുപോലെ പോസിറ്റീവ് അഭിപ്രായങ്ങളല്ല ആദ്യം ലഭിച്ചത്. സമ്മിശ്ര അഭിപ്രായങ്ങളുമായി തുടങ്ങിയ ജവാൻ തുടർന്ന് കുതിച്ചുകയറുകയായിരുന്നു. ഏത് നിര്‍മ്മാതാവും കൊതിക്കുന്ന കലക്ഷനാണ് ആദ്യ വാരാന്ത്യത്തില്‍ ചിത്രം നേടിയത്. നാല് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 520.79 കോടിയാണ് ചിത്രം വാരിയത്.
സെപ്റ്റംബർ 17ന് മാത്രമായി ഇന്ത്യയിൽ നിന്നും 'ജവാൻ' ബോക്സ് ഓഫീസിൽ നേടിയത് 36 കോടി രൂപയാണ്. ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. നയൻതാര, വിജയ് സേതുപതി എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത സിനിമയിൽ ദീപിക പദുകോൺ പ്രത്യേക വേഷം ചെയ്തിരുന്നു. സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും അതിഥി വേഷത്തിൽ സഞ്ജയ് ദത്തും 'ജവാന്റെ' ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.