രജനികാന്ത് - ലോകേഷ് ചിത്രത്തിൽ ഷാറൂഖ് ഖാനും?

 ജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 171. ഇതാദ്യമായിട്ടാണ് രജനിയും ലോകേഷും ഒന്നിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് രജനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ചിത്രത്തിൽ രജനിക്കൊപ്പം ബോളിവുഡ് താരം ഷാറൂഖ് ഖാനും ഭാഗമായേക്കുമെന്ന് റിപ്പോർട്ട്. കാമിയോ റോളിലാണ് എസ്. ആർ.കെ എത്തുന്നതെന്നാണ് വിവരം. അതേസമയം ഇതിനെക്കുറിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

ചിത്രത്തിൽ തലൈവരുടെ വില്ലനായി എത്തുന്നത് നടൻ മൈക്ക് മോഹനാണെന്ന് വിവരം. നടൻ വിജയ് സേതുപതിയേയും ഒരു സുപ്രധാന വേഷത്തിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെ നടൻ അവതരിപ്പിച്ചിരുന്നു.

ഏപ്രിൽ 22 നാണ് സിനിമയുടെ ടൈറ്റിൽ പുറത്തിറങ്ങുന്നത്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ തലൈവർ 171ലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Shah Rukh Khan, Rajnikanth to share screen in BIG movie?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.