ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമായ 'ഹണ്ട്' ആഗസ്റ്റ് ഒമ്പതിന് പുറത്തിറങ്ങും. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരകഥ നിഖിൽ ആന്റണിയും നിർമാണം കെ.രാധാകൃഷ്ണനുമാണ്.
ചിത്രത്തിൽ ഒരു ഫോറൻസിക് സ്പെഷ്യലിസ്റ്റായാണ് ഭാവനയെത്തുന്നത്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. 2006 ലെ ത്രില്ലർ ചിത്രമായ ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയും നിർമാതാവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.