ഭാവനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. ഹെറർ ത്രില്ലറായ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഒരു സസ്പെൻസ് ത്രില്ലർ സിനിമക്കു വേണ്ടുന്ന എല്ലാ ആകർഷക ഘടകങ്ങളേയും കൂട്ടിയിണക്കിയാണ് ഷാജി കൈലാസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നതാണ് ട്രെയിലർ നൽകുന്ന സൂചന.
മെഡിക്കൽ ക്യാംപസിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.പി.ജി.റസിഡന്റ് ഡോ.കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കൊലപാതകത്തിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ഭാവനയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡോ.കീർത്തിയെ അവതരിപ്പിക്കുന്നത്.അതിഥി രവി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അജ്മൽ അമീർ ,രാഹുൽ മാധവ്, അന്നു മോഹൻ, ഡെയ്ൻ ഡേവിഡ്, ചന്തു നാഥ്, രൺജി പണിക്കർ ,വിജയകുമാർ,നന്ദു , ബിജു പപ്പൻ, ജി.സുരേഷ് കുമാർ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാനായർ, സോനു എന്നിവരാണ് മറ്റു താരങ്ങൾ.
നിഖിൽ ആനന്ദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജാക്സൺ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. ബോബനാണ് കലാസംവിധാനം. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഹണ്ട് നിർമ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.