ബൂമറാങ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ നിന്ന് വിട്ടുനിന്ന നടി സംയുക്തക്കെതിരെ വിമർശനവുമായി ഷൈൻ ടോം ചാക്കോ. പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണവെയായിരുന്നു പ്രതികരണം. ഒരു ജോലി ഏറ്റെടുത്താൽ അത് പൂർണ്ണമാക്കാനുള്ള കടമ നമുക്ക് എല്ലാവർക്കുമുണ്ട്. എന്തുകൊണ്ടാണ് അവർ പ്രമോഷന് വന്നില്ല- ഷൈൻ ചോദിക്കുന്നു. പേരിനോടൊപ്പമുള്ള മേനോൻ ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടിയെ വിമർശിച്ചത്.
ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയില്‍ നിന്ന് കിട്ടുന്നതല്ലേ. എന്ത് മേനോനായാലും നായരായാലും ക്രിസ്ത്യാനിയും മുസ് ലിമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകളുണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്ത കൊണ്ടാണ് പ്രമോഷന് വരാത്തത്'- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
നടിയുടെ അഭാവത്തിൽ നിർമാതാവും നീരസം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം സംയുക്തയുടേതാണ്. അവർ അത് തന്നായി ചെയ്യുകയും ചെയ്തു. പല തവണ റിലീസ് മാറ്റിവെച്ച ചിത്രമാണ്. കരാറിൽ പ്രമോഷന് വരണമെന്നുണ്ട്. സിനിമയുടെ പ്രമോഷന് വിളിച്ചപ്പോൾ 35 കോടിയുടെ സിനിമ ചെയ്യുകയാണ്. തനിക്ക് തന്റേതായ കരിയറുണ്ട്. അതു നോക്കണമെന്നൊക്കെയാണ് പറഞ്ഞത് -നിർമാതാവ് വ്യക്തമാക്കി.
സംയുക്ത മേനോനും ഷൈന്‍ ടോം ചാക്കോക്കും പുറമേ ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന 'ബൂമറാങ്' ഈസി ഫ്ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.