സിംബുവും വെങ്കട് പ്രഭുവും ആദ്യമായി ഒരുമിക്കുന്നു; മാനാട് ഫസ്റ്റ് ലുക്ക് പുറത്ത്

സിംബുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം 'മാനാടി'ന്‍റെ പോസ്റ്ററുകള്‍ പുറത്ത്. പൊളിറ്റിക്കൽ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. സിംബുവും വെങ്കട് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന ചിത്രവുമാണ് മാനാട്.

ഭാരതിരാജ, എസ് ജെ സൂര്യ, കരുണാകരന്‍, പ്രേംജി അമരന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം.

2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ ചിത്രം ആണിത്. സിംബുവും നിര്‍മ്മാതാവ് സുരേഷ് കാമാക്ഷിക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം വൈകാന്‍ പ്രധാന കാരണമായത്.




 


Tags:    
News Summary - Silambarasan TR looks intense in the new poster of Venkat Prabhu’s Maanaadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.