‘ഞാൻ ദൈവത്തെ കണ്ടു’; തന്റെ സ്വപ്ന കൂടിക്കാഴ്ച്ചയെപ്പറ്റി വിവരിച്ച് രാജമൗലി

ആധുനിക സിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ്മാൻ എന്നാണ് സ്റ്റീവൻ സ്പീൽബർഗ് അറിയപ്പെടുന്നത്. സിനിമാസ്വാദന രീതിയിൽ തന്നെ വ്യത്യസ്തത തീർത്ത, പുതിയ മാനങ്ങൾ ലോക സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് സ്പിൽബർ​ഗ്. അദ്ദേഹത്തിനെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സംവിധായകൻ എസ്.എസ്. രാജമൗലി.

ലോസ് ഏഞ്ചൽസിൽ എൺപതാമത് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാര പ്രഖ്യാപനച്ചടങ്ങിനിടെയാണ് ആർ ആർ ആർ ടീമും സ്പീൽബർ​ഗും കണ്ടുമുട്ടിയത്. 'ഞാൻ ദൈവത്തെ കണ്ടു' എന്ന് കുറിച്ചുകൊണ്ടാണ് രാജമൗലി സമൂഹ മാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചത്. ​സ്പീൽബർഗിനോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആർ. ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തെ സ്പീൽബർഗ് പ്രശംസിച്ചിരുന്നു. സംഗീത സംവിധായകൻ കീരവാണിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 'സിനിമകളുടെ ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു, അദ്ദേഹത്തിന്റെ കാതുകളിൽ 'ഡ്യൂവൽ' ഉൾപ്പെടെയുള്ള സിനിമകൾ എനിക്കിഷ്ടമാണെന്ന് പറഞ്ഞു. അദ്ദേഹത്തിന് 'നാട്ടു നാട്ടു' ഗാനം ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല,' കീരവാണി ട്വീറ്റ് ചെയ്തു.

സ്പീൽബർ​ഗ് സംവിധാനം ചെയ്ത 'ദി ഫേബിൾസ്മാൻ' എന്ന ചിത്രത്തിന് മികച്ച ചിത്രം, സംവിധായകൻ എന്നീ വിഭാഗങ്ങളിലേക്ക് ​ഗോൾഡൻ ​ഗ്ലോബിൽ ലഭിച്ചിരുന്നു.

രാജമൗലിയുടെ ആർആർആറിലെ ''നാട്ടു നാട്ടു'' എന്ന ​ഗാനമാണ് മികച്ച ഒറിജിനൽ ​ഗാനത്തിനുള്ള ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടിയത്. 14 വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ.ആര്‍. റഹ്മാനാണ് മുമ്പ് പുരസ്‌കാരം നേടിയത്.

Tags:    
News Summary - SS Rajamouli elated to meet Steven Spielberg; says, 'I just met GOD!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.