ഗോൾഡൻ ഗ്ലോബ് അവാർഡ് നേട്ടത്തിന് പിന്നാലെ ഹിറ്റ് ഗാനം ‘നാട്ടു നാട്ടു’ ആലപിക്കുകയും ഹുക്ക് സ്റ്റെപ്പ് വെച്ചും സഹോദരങ്ങളായ എം.എം കീരവാണിയും എസ്.എസ് രാജമൗലിയും.
സംവിധായകൻ രാജമൗലിയും ഗാനരചയിതാവ് കീരവാണിയും അഭിനേതാക്കളായ രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർക്കൊപ്പം ഗോൾഡൻ ഗ്ലോബ് അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തിരുന്നു. ആർ.ആർ.ആർ ടീമിന്‍റെ റെഡ് കാർപ്പെറ്റ് അഭിമുഖങ്ങളുടെ ഫോട്ടോകളും വിഡിയോകളും ഓൺലൈനിൽ പങ്കുവെച്ചിട്ടുണ്ട്. ഊഷ്മളമായ സ്വീകരണമായിരുന്നു ആർ.ആർ.ആർ ടീമിന് ലഭിച്ചത്.
'നാട്ടു നാട്ടു' എന്ന ഗാനത്തിന് മികച്ച ഒറിജിനൽ ഗാന വിഭാഗത്തിലാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലിന ക്രോഡാഡ്‌സ്, ഗില്ലെർമോ ഡെൽ ടോറോയുടെ സിയാവോ പാപ്പാ, ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, മാവെറിക്ക് റിഹാനയുടെ ലിഫ്റ്റ് മി അപ്പ് എന്നീ നോമിനേഷനുകളെ പിന്തള്ളിയാണ് 'നാട്ടു നാട്ടു' ഗാനം ഗോൾഡൻ ഗ്ലോബ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.