ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ആര്ആര്ആറിെൻറ റിലീസ് ഡേറ്റ് പുറത്തുവിട്ടു. ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രധാന വേഷത്തിലെത്തുന്ന ചിത്രം 2022 ജനുവരി ഏഴിന് തിയറ്റർ റിലീസായി പ്രേക്ഷകരിലേക്കെത്തുമെന്ന് സംവിധായകൻ രാജമൗലി ട്വിറ്ററിലൂടെ അറിയിച്ചു. ബാഹുബലി സിനിമകൾ പോലെ ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശിപ്പിച്ചേക്കും. ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രമെത്തിയേക്കും.
07.01.2022. It is… :) #RRRMovie #RRROnJan7th @tarak9999 @AlwaysRamCharan @mmkeeravaani @ajaydevgn @aliaa08 @oliviamorris891 @RRRMovie @DVVMovies pic.twitter.com/eQDxGEajdy
— rajamouli ss (@ssrajamouli) October 2, 2021
രുദ്രം രണം രുധിരം എന്നതിെൻറ ചുരുക്ക രൂപമാണ് ആര്‍ആര്‍ആര്‍. 1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രം അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരോടൊപ്പം വിദേശ താരങ്ങളായ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.