തെലുങ്ക് 'പ്രേമലു'; റൈറ്റ്സ് സ്വന്തമാക്കി രാജമൗലിയുടെ മകൻ

മമിത ബൈജു , നസ്ലിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിന്റെ തെലുങ്ക് ഡബ്ബിങ് റൈറ്റ് സ്വന്തമാക്കി പ്രശസ്ത സംവിധായകൻ എസ്. എസ് രാജമൗലിയുടെ മകൻ  കാർത്തികേയ. ഒ.ടി.ടി പ്ലേ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വൻ തുകക്കാണ് പ്രേമലുവിന്റെ ഡബ്ബിങ് റൈറ്റ്സ്  സ്വന്തമാക്കിയിരിക്കുന്നതെന്നാണ്. മാർച്ച് എട്ടിന് തെലുങ്ക് പതിപ്പ് തിയറ്ററുകളിലെത്തുമെന്നാണ്  വിവരം. എന്നാൽ സിനിമയുടെ റിലീസിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

മൂന്ന് കോടി ബജറ്റിലൊരുങ്ങിയ പ്രേമലു ഇതിനോടകം 63 കോടി നേടിയിട്ടുണ്ട്.17 ദിവസത്തെ കളക്ഷനാണിത്. 33.50 കോടിയണ് ഇന്ത്യയിൽ നിന്ന് പ്രേമലു സമാഹരിച്ചത്. 23 കോടിയാണ് ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ. ഉടൻ തന്നെ ചിത്രം 100 കോടിയിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കൊപ്പം പ്രേമലൂ തിയറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ  നസ്ലിനേയും മമിത ബൈജുവിനേയും കൂടാതെ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിനാണ്  ചിത്രം  തിയറ്ററിലെത്തിയത്.

Tags:    
News Summary - SS Rajamouli’s son acquires Telugu dubbing rights of Premalu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.