എഴുതാനും വായിക്കാനും ബുദ്ധിമുട്ടുണ്ട്, ഒരുപാട് മണ്ടൻ വിളികൾ കേട്ടു; അസുഖത്തെക്കുറിച്ച് സണ്ണി ഡിയോൾ

ദർ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ശക്തമായി മടങ്ങിയെത്തിയിരിക്കുകയാണ് നടൻ സണ്ണി ഡിയോൾ. ആഗസ്റ്റ് 11 ന് തിയറ്ററുകളിലെത്തിയ ചിത്രം ഏകദേശം 691 കോടിബോക്സോഫീസിൽ നിന്ന് നേടിയിട്ടുണ്ട്.  ബോളിവുഡിലേക്ക് ശക്തമായി മടങ്ങിയെത്തുമ്പോൾ ചെറുപ്പം മുതലെ തന്നെ അലട്ടുന്ന രോഗത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ. ഇതിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ കേട്ടിട്ടുണ്ടെന്ന് അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

'ഞാനൊരു സിനിമ ചെയ്യുമ്പോള്‍ എന്റെ കൈയിൽ തിരക്കഥ പോലുമുണ്ടാകില്ല. അതിന്റെ കാരണം എനിക്ക് ഡിസ്ലെക്‌സിയ ആണ്. എഴുതാനും വായിക്കാനും ബുദ്ധിമുട്ടുണ്ട്. കുട്ടിക്കാലം മുതലെ ഈ പ്രശ്നമുണ്ടായിരുന്നു.   അന്ന് ഇത്   എന്താണെന്ന് അറിയില്ലായിരുന്നു, ആദ്യ കാലത്തൊക്കെ ആളുകള്‍ കരുതിയിരുന്നത് ഞാനൊരു മണ്ടനാണെന്നാണ്. മണ്ടൻ വിളികളൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്. ഡയലോഗുകളെല്ലാം ഹിന്ദിയിലാണ് എനിക്ക് തരാറുളളത്. അതൊക്കെ വായിച്ചെടുക്കാന്‍ തന്നെ സമയമെടുക്കും. പലവട്ടം വായിച്ചാണ് അതിന്റെ അർഥം മനസിലാക്കുന്നത്- സണ്ണി പറഞ്ഞു.

മകനും ഇതേ പ്രശ്നം ഉണ്ടായിരുന്നു. എന്നാൽ വെല്ലുവിളികളെ തന്റേതായ രീതിയിൽ മകൻ നേരിട്ടു. മകന്റെ ഈ പ്രശ്നം കുട്ടിക്കാലത്ത് തന്നെ തിരിച്ചറിഞ്ഞു. തന്റെ മുന്നോട്ടുള്ള മാർഗ തടസമാകാൻ ഡിസ്ലെക്‌സിയയെ അവൻ അനുവദിച്ചില്ല- സണ്ണി ഡിയോൾ  വ്യക്തമാക്കി.

Tags:    
News Summary - Sunny Deol recalls being called a “duffer” due to his dyslexia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.