Suriya confirms double role in Kanguva

ഭൂതകാലവും വർത്തമാനവും കൂട്ടിമുട്ടിയാൽ...; രണ്ട് ഗെറ്റപ്പിൽ സൂര്യ 'കങ്കുവ'

 സൂര്യയുടെ ഏറ്റവും വലിയ റിലീസാണ് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'ഭൂതകാലവും വർത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ ഭാവി തുടങ്ങും,' എന്ന കുറിപ്പോടെയാണ് പോസ്റ്റർ നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ റിലീസ് ചെയ്തിരിക്കുന്നത്.

 പോസ്റ്ററിൽ രണ്ട് വ്യത്യസ്ത ലുക്കിലുള്ള സൂര്യയെയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ ആയിരിക്കും നടൻ അവതരിപ്പിക്കുക എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. കങ്കുവയുടെ പോസ്റ്റർ ഇതിനോടകം വൈറലായിട്ടുണ്ട്.

പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവക്ക് റിലീസ് ഉണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.

ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് കങ്കുവയിൽ  വില്ലൻ വേഷത്തിലെത്തുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2024 ൽ  കങ്കുവ തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം.


Tags:    
News Summary - Suriya confirms double role in Kanguva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.